ഗുരുവായൂർ : ഗുരുവായൂർ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം സ്വദേശിനിയായ നർത്തകിയും നൃത്താധ്യാപികയുമായ ഡോ: ലക്ഷ്മിപ്രിയ നാലാം ഉത്സവദിനത്തിൽ അവതരിപ്പിച്ച കുച്ചുപ്പുടി കച്ചേരി കലസ്വാദകർക്ക് ആസ്വാദനത്തിന്റെ മാസ്മരിക വിരുന്നൊരിക്കി.

ശ്രീരഞ്ജിനി രാഗത്തിലുള്ള ഗണപതി സ്തുതിയിൽ തുടങ്ങി ധനശ്രീ തില്ലാനയിൽ അവസാനിപ്പിച്ച കച്ചേരിയിൽ ലക്ഷ്മി പ്രിയ രീതി ഗൗള രാഗത്തിൽ ഗുരുവായൂരപ്പനെ അപ്പൻ എന്ന കൃതിയിലൂടെ ഗുരുവായൂരപ്പന്റെ ഭക്തയായ മഞ്ജുളയുടെ കഥ നൃത്താവിഷ്കാരത്തിലൂടെ പറഞ്ഞത് കലയെ സ്നേഹിക്കുന്ന ഗുരുവായൂരപ്പന്റെ ഭക്തർക്ക് ഹൃദ്യാനുഭവമായി.

വായ് പാട്ടിൽ നീതുൽ അരവിന്ദും, മൃദംഗത്തിൽ പ്രൊഫസർ ശ്രീഹരി മേനോനും, വയലിനിൽ തൃശ്ശൂർ വിനീതും, നട്ടുവാങ്കത്തിൽ ജിഷാ സജിലും പ്രേഷകരുടെ മനസ് നിറയിച്ച കുച്ചുപുടി കച്ചേരിക്ക് പക്കമേളമൊരുക്കി.

