“ലഹരിയും കൗമാരവും”                  രചന :ധന്യാകുറുപ്പ്           

(സോഷ്യോളജി& സൈക്കോളജി അധ്യാപിക,എംജിഎം സെൻട്രൽ പബ്ലിക് സ്കൂൾ)

കൗമാരപ്രായക്കാരായ സ്കൂൾ കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഇടയിലും യുവതി യുവാക്കൾക്കിടയിലും അടുത്ത കാലത്തായി മയക്കുമരുന്നുപയോഗം  വർദ്ധിച്ചളവിൽ കണ്ടുവരുന്നു. പാശ്ചാത്യ നാടുകളിൽ മാത്രമല്ല ഭാരതത്തിലും എന്തിനേറെ കേരളത്തിലും ഒട്ടും കുറവല്ല മയക്ക് മരുന്നിന്റെ ഉപയോഗം.  പുകവലിയും മയക്കുമരുന്നുകളുടെ ഉപയോഗവും മദ്യപാനവും നമ്മുടെ നാട്ടിൽ ചെറുപ്പക്കാരുടെ ഫാഷൻ ആയി മാറിയിട്ടുണ്ട്.

പ്രായമായവരുടെ ചെയ്തികൾ മാതൃകയാക്കുന്നതാണ് ഇതിൽ ഒട്ടുമിക്കവരും. സ്കൂൾ കുട്ടികളിലും മയക്കുമരത്തിന്റെ  സ്വാധീനം മോശമല്ല പലപ്പോഴും സ്കൂളുകളിലെ മുതിർന്ന വിദ്യാർത്ഥികൾ ചെറിയ ക്ലാസിലെ വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

മയക്കുമരുന്നുകളുടെ ഉപയോഗം എങ്ങനെ കണ്ടുപിടിക്കാം

  • രാത്രി വളരെ വൈകി വീട്ടിൽ വരിക
  • പുതിയ പുതിയ കൂട്ടുകാർ ഇവർക്ക് ദിനംപ്രതി ഇവരോടപ്പം കൂട്ടുകൂടി കൊണ്ടിരിക്കും
  • വേണ്ടപ്പെട്ടവരോടും വീട്ടിലും സ്ഥിരമായി പണം കൂടുതൽ ആവശ്യപ്പെടുക.
  • പെട്ടെന്ന് വികാരാവേശം വരുക, മുഖത്തരിശം, അസ്വസ്ഥത,ചീത്ത പറച്ചിൽ, അക്രമാസക്തി തുടങ്ങിയവ പലപ്പോഴും കാണിക്കാൻ സാധ്യതയുണ്ട്
  • ക്ഷീണം, അസ്വസ്ഥത, ഉറക്കം തൂങ്ങൽ,കൺപോളകൾക്ക് തൂക്കം, വിളറിയ മുഖഭാവം, കണ്ണുകൾക്ക് താഴെ ഇരുണ്ട വൃത്തത്തിലുള്ള അടയാളം,ഇവ ശ്രദ്ധിച്ചു കഴിഞ്ഞാൽ മനസ്സിലാക്കാൻ കഴിയും
  • കറുത്ത കണ്ണടകൾ ധരിച്ച് തുടങ്ങും
  • സാമൂഹ്യ ബന്ധങ്ങളിൽ നിന്നും പിൻവലിയുന്നു, ഏകാന്തതയും വിഷാദവും ഇവരുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാവും
  • വിശപ്പില്ലായ്മ,ശരീരഭാരം വല്ലാതെ കുറയുക,ഇടയ്ക്കിടെ ഛർദി ഇവയും വരാൻ സാധ്യതയുണ്ട്.
  • പെൺകുട്ടികളിൽ ആർത്തവ തകരാറുകൾ ഉണ്ടായേക്കാം.
  • വിലക്ഷണമായ പെരുമാറ്റം, അവ്യക്തമായ സംസാരം, ഇടറിയ സ്വരം,മദ്യപരുടെ സംസാരം പോലെ ആർക്കും മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ള കുഴഞ്ഞുള്ള സംസാരം, ഇവ മുഖത്തു നോക്കിയാൽ തന്നെ മനസ്സിലാവും
  • മുഖത്തെ പ്രസന്നതയും, കണ്ണുകളുടെ തിളക്കവും, ചുണ്ടിലെ പുഞ്ചിരിയും നഷ്ടമാകും
  • വേച്ചും വീണും ജീവനില്ലാതെ ആടിയാടിയുള്ള നടപ്പ്.
  • പല അവസരങ്ങളിലും ക്രൂരതയും ആക്രമണ സ്വഭാവവും പ്രകടിപ്പിച്ചേക്കാം
  • കണ്ണുമിഴിച്ചുള്ള നോട്ടം,കണ്ണുകൾ വെട്ടുകയും ചെയ്യുക, ഹെറോയിൻ ഉപയോഗിക്കുന്ന വ്യക്തിയുടെ കൺപോളകൾ തടിച്ചു തൂങ്ങി കിടക്കുന്നതുപോലെ അനുഭവപ്പെടും.
  • ഇടയ്ക്കിടെ വയറിളക്കം, നെഞ്ചിടിപ്പ് കിതപ്പ് എന്നിവ അതിവേഗത്തിൽ ഉണ്ടാകും.
  • ചിലപ്പോഴൊക്കെ ആരോടും ഒന്നും പറയാതെ വീട്ടിൽ നിന്നും മാറിനിൽക്കുക
  • സ്വന്തം മുറിയിലും മേശയ്ക്കകത്തും അലമാരിയിലും പെട്ടിയിലും ഒക്കെ പുകവലിയ്ക്കാനും, കുത്തിവയ്പെടു ക്കാനും വേണ്ടിയുള്ള, ഉപകരണങ്ങളും അതിന്റെ അവശിഷ്ടങ്ങളും കാണും.
  • രോഗപ്രതിരോധശക്തി തീരെ കുറയുന്നു
  • ഏകാഗ്രതയില്ല,ഒന്നിനും ഉൾപ്രേരണയില്ല,പഠനത്തിൽ പിന്നോട്ട് പോകുന്നു,കളിയിൽ പോലും താല്പര്യമില്ലാതാവുന്നു.
  • അടുത്തകാലങ്ങളിൽ നടന്ന കാര്യങ്ങൾ പോലും പെട്ടെന്ന് മറന്നു പോവുക.
  • സ്കൂളിലും കോളേജിലും ക്രമമായ ഹാജർ ഇല്ലാതാവുക.
  • മധുരവും മിഠായികളും ഏറെ ഇഷ്ടം ആയിരിക്കും അവർ കൂടുതൽ കഴിക്കാൻ താല്പര്യം പ്രകടിപ്പിക്കും.
  • ഉറക്കക്കുറവ് രാത്രി ഇടവിട്ട ഉറക്കം എന്നിവ ഉണ്ടാകാം.
  • സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവർ കുളിമുറിയിൽ ഏറെനേരം ചെലവഴിക്കും.
  • അതിരാവിലെ വീട്ടിൽ നിന്നും ആരോടും ഒന്നും പറയാതെ ഇറങ്ങി പോവുക.
  • വേഷവിധാനത്തിൽ ശ്രദ്ധിക്കാതിരിക്കുക വൃത്തികെട്ടതും അറപ്പ് ഉളവാക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • സ്വന്തം സാധനങ്ങളും, വീട്ടുസാധനങ്ങളും എടുത്ത് വിൽക്കുക.
  • വസ്ത്രങ്ങളിൽ സിഗരറ്റ് കൊണ്ട് കുത്തിയപ്പാടോ തുളകളോ കാണാം.
  • അമിതമായി ലഹരി ഉപയോഗിക്കുന്നവരിൽ കൈവിരലുകളിലും ചുണ്ടിലും പൊള്ളിയ പാടുകൾ കാണാൻ കഴിയും.
  • ശരീരത്തിൽ പലയിടത്തും തൊലി പൊട്ടി ചൊറി പാടുകൾ ഉണ്ടാകും.
  • എന്തുകൊണ്ടാണ് യുവജനങ്ങൾ ലഹരി വസ്തുക്കൾക്കടിമപ്പെട്ടു പോകുന്നത്. യുവജനങ്ങൾ ലഹരിക്കും മയക്ക് മരുന്നിനും അടിമപ്പെട്ടു പോകുന്നതിനുള്ള കാരണമായി കാണാറുള്ള ചില വസ്തുതകൾ എടുത്തു പറയാം വൈകാരിക പ്രശ്നങ്ങൾ ഇച്ഛാഭംഗം പണത്തിന്റ അമിതമായ ലഭ്യത ഇവയൊക്കെ യുവജനങ്ങളെ വഴിതെറ്റിക്കും.
  • ആധുനിക സാമൂഹ്യ മാധ്യമങ്ങളും ലഹരി ഉപയോഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നു. അറിവില്ലായ്മയും ഒരു കാരണമാണ്. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങൾ
    ലഹരി വസ്തുക്കളുടെ അമിതോ ഉപയോഗം മനുഷ്യന്റെ ബുദ്ധി സ്ഥിരതയ്ക്ക് കോട്ടം വരുത്തുന്നു. ധാരണ ശക്തി വികലമാകും സംവദനങ്ങൾ വികൃതമാകുന്നു ശാരീരിക പ്രവർത്തനങ്ങൾ തകരാറിലാകുന്നു മനസ്സ് ദുർബലമാക്കുന്നു റോഡിലും ജോലി സ്ഥലത്തും സുരക്ഷിതരായിരിക്കുകയില്ല പല മൈക്ക് വരുന്ന വസ്തുക്കളും ഉണ്ടാവുന്നതും വിൽക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണ് വിലക്കിയിട്ടുള്ളത് ഡോക്ടറുടെ കുറിപ്പ് കൂടാതെ ഉള്ള മരുന്നുകൾ കൈവശം വയ്ക്കരുത് ആർക്കുവേണ്ടി കുറിച്ചോ അയാൾ അല്ലാതെ മറ്റാരും ആ മരുന്ന് കഴിക്കരുത് ഇതൊന്നും അറിയാതെ വാങ്ങുകയും കൊണ്ട് നടക്കുകയും ചെയ്താൽ നിയമത്തിന്റെയും ശിക്ഷ കിട്ടുകയും ചെയ്യും.
    കുടുംബാംഗങ്ങളുടെ അറിവിലേക്ക് ലഹരിയിൽ നിന്ന് വിട്ടു നിൽക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമായി എടുക്കാൻ പ്രാപ്തനാക്കുക അത്തരത്തിലുള്ള പ്രാർത്ഥന നേടിയെടുക്കാൻ വേണ്ടിയിട്ടുള്ള ചികിത്സ നൽകുക. മയക്കത്തിൽ ആയിരിക്കുമ്പോൾ വഴക്കു പറഞ്ഞതുകൊണ്ട് ചോദ്യം ചെയ്തത് കൊണ്ട് ചോദിക്കുന്ന ആളിനോ മറുപടി പറയുന്ന ആൾക്കോ യാതൊരു തരത്തിലുള്ള ഉപകാരവും ലഭിക്കില്ല ലഹരി എടുക്കുന്നയാൾ അതു ഉപേക്ഷിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണെന്ന ധാരണ അയാളിൽ ഉണ്ടാകരുത് തനിക്ക് വേണ്ടിയാണെന്നും ആകണം. 100% വിജയം ഒരിക്കലും പ്രതീക്ഷിക്കേണ്ട.  അതിനോടുള്ള ആസക്തി നിലനിൽക്കും. ഇത്തരക്കാരെ ലഹരിയിൽ നിന്ന് പൂർണ്ണമായും പിന്തിരിപ്പിക്കാൻ നിരന്തര ജാഗ്രതയാണ് വേണ്ടത്.

മയക്ക്മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി സാധാരണ ഒരു മനുഷ്യനെ പോലെ ആയിരിക്കുകയല്ല     മയക്കുമരുന്ന് ഉപയോഗിക്കുന്നവർ പെരുമാറുന്നത്.

ലഹരി മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരെ നല്ലതുപോലെ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് മനസ്സിലാവും അവർ ലഹരിക്കടിമകളാണെന്ന്. സ്ഥിരമായി ലഹരിയും മയക്കുമരുന്നും ഉപയോഗിക്കുന്ന യുവജനങ്ങളെ ശിക്ഷിച്ചും ശപിച്ചും തള്ളുകയല്ല വേണ്ടത് മറിച്ച് അവരുടെ സാഹചര്യവും സാമൂഹ്യ ചുറ്റുപാടുകളും മനസ്സിലാക്കി അവരെ നേർവഴിയിൽ എത്തിക്കാൻ ലഹരി വിമുക്തി നേടാനുള്ള ചികിത്സയാണ് നാം നൽകേണ്ടത്.

ധന്യ കുറുപ്പ്, കൗൺസിലിംഗ് സൈക്കോളജിസ്റ്റ്  & സോഷ്യോളജിസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!