കഴക്കൂട്ടത്ത് വൻ അഗ്നിബാധ

തിരുവനന്തപുരം : വ്യവസായ വകുപ്പിന് കീഴിൽ കഴക്കൂട്ടം മേനംകുളത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് വൻ അഗ്നിബാധയുണ്ടായത്. തീ പിടിത്തതിന്റെ കാരണം വ്യക്തമല്ല.  ചാക്കയിൽ നിന്നും കഴക്കൂട്ടത്ത്‌ നിന്നും കൂടാതെ അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഫയർ എൻജിനുകൾ സംഭവ സ്ഥലത്തെത്തിയാണ് അഗ്നി ബാധ നിയന്ത്രണ വിധേയമാക്കി വരുനത്.

ഈ പ്രദേശം വഴിയുള്ള ഗതാഗതത്തിന്  നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കണ്ണുകളുടെ കാഴ്ച മറക്കുന്ന രീതിയിലാണ് പ്രദേശത്ത് പുക പടർന്നത്. ചുറ്റുമതിൽ കെട്ടിയ കാടുപിടിച്ചു കിടക്കുന്ന ഭൂമിയിലാണ് അഗ്നിബാധ ഉണ്ടായിരിക്കുന്നത്. ഈ സ്ഥലത്തിനോട് അനുബന്ധിച്ചാണ് വനിതാ ബറ്റാലിയൻ ഓഫീസ് പ്രവർത്തിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് റീഫില്ലിംഗ് സെന്ററും ഇവിടെയാണ് പ്രവർത്തിക്കുന്നത്. കൂടുതൽ ആൾത്താമസമില്ലാത്ത ഒരു പ്രദേശം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!