ഭരതനാട്യ കച്ചേരി കലാസ്വാദകർക്ക് വേറിട്ടൊരു അനുഭവമായി.

ഗുരുവായൂർ : തിരുവനന്തപുരം  കരിക്കകം ശ്രീ ചാമുണ്ഡി കലാപീഠത്തിലെ നൃത്ത വിഭാഗം വിദ്യാർത്ഥിനികൾ ഗുരു ഡോ : ലക്ഷ്മി പ്രിയയുടെ ശിക്ഷണത്തിൽ ഗുരുവായൂർ ശ്രീ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച ഭരതനാട്യ കച്ചേരി കലാസ്വാദകർക്ക് വേറിട്ടൊരു അനുഭവമായി.

രാഗമാലികയിലും ആദിതാളത്തിലും ചിട്ടപ്പെടുത്തിയ ഗണേശ സ്തുതിയിൽ ആരംഭിച്ച്, ബ്രിന്താവനി രാഗത്തിലുള്ള തില്ലാനയും തുടർന്ന് ശ്രീകൃഷ്ണ മംഗളത്തിൽ പൂർത്തിയാക്കി. ചാമുണ്ഡി കലാപീഠത്തിലെ 17 വിദ്യാർഥിനികളാണ് അരങ്ങേറ്റം കുറിച്ചത്.

കേരളത്തിലെ പ്രശസ്തമായ കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിന്റെ കീഴിലുള്ള ശ്രീ ചാമുണ്ഡി കലാപീഠം വർഷങ്ങളായി വായ്പാട്ട്,വയലിൻ, ചെണ്ട,മൃദഗം, തുടങ്ങിയ ശാസ്ത്രീയ കലകളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!