മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലേയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് എം.വി. ജയരാജൻ രംഗത്തെത്തി. ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്നാണ് ജയരാജൻ പറഞ്ഞത്.
പിണറായി മധ്യപ്രദേശിൽ പരിപാടിക്ക് പോയപ്പോൾ തലക്ക് വില പറഞ്ഞവരാണ് ബിജെപിക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഎ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിന്‍റെതെന്നും ജയരാജൻ പറഞ്ഞു. രാംദാസ്അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്‍റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
പിണറായിവിജയൻ അടിമയല്ല: എംവി ജയരാജൻ
