ഛത്തീസ്ഗഡ് : ഹിന്ദുമതത്തിലേയ്‌ക്ക് തിരിച്ചെത്തുന്നവരുട എണ്ണത്തിൽ വൻ വർദ്ധനവ് . ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ക്രിസ്തുമതം ഉപേക്ഷിച്ച് 47 കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു . സുക്മയിലെ ഡോർല സമൂഹം സംഘടിപ്പിച്ച പരിപാടിയിലാണ് ഇതിനായുള്ള ചടങ്ങുകൾ സംഘടിപ്പിച്ചത്.
ജില്ലയിലെ കോണ്ട വികസന ബ്ലോക്ക് പ്രദേശമായ ജാൻ ഗൊല്ലപ്പള്ളിയിൽ ഡോർല സമൂഹം പട്ടേൽ-പുരോഹിത സമ്മേളനം നടത്തി. ഒമ്പത് പഞ്ചായത്തുകളിലായി 40 ഗ്രാമങ്ങളിൽ നിന്നുള്ള മൂവായിരം കുടുംബങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. ഈ സമ്മേളനത്തിൽ തന്നെ 47 കുടുംബങ്ങളെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് സ്വാഗതം ചെയ്തു. സാമൂഹിക ഐക്യത്തിനും സാംസ്കാരിക നവോത്ഥാനത്തിനും വേണ്ടിയുള്ള പ്രധാന സംരംഭമായാണ് കമ്മ്യൂണിറ്റി ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്.
മുൻപ് മതം മാറിയ ക്രിസ്ത്യൻ , മുസ്ലീം കുടുംബങ്ങളിൽ നിന്നുള്ള നൂറോളം പേർ കഴിഞ്ഞ ദിവസം ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയിരുന്നു.

