വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വിലങ്ങ് വച്ച ചിത്രം പുറത്തുവിട്ട് യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്.യുദ്ധക്കപ്പലിൽ നിന്നുള്ള ചിത്രമാണ് ട്രംപ് പങ്കുവച്ചത്. മഡൂറോയും ഭാര്യ സിലിയ ഫ്‌ളോറസും കസ്റ്റഡിയിൽ ആണെന്നും അമേരിക്കയിൽ വിചാരണ നേരിടണമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ഓപ്പറേഷൻ വിജയം കണ്ടെന്നും ട്രംപ് പറഞ്ഞു. മികച്ച പരിശീലനത്തിന് ശേഷമുള്ള ഓപ്പറേഷൻ ആയിരുന്നു അത്. അധികാര കൈമാറ്റം വരെ വെനസ്വേല അമേരിക്ക ഭരിക്കും എന്നും വാർത്താ സമ്മേളനത്തിൽ യു എസ് പ്രസിഡൻ്റ് പറഞ്ഞു.

