കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണയ്ക്കാൻ ശ്രമം തുടരുന്നു.


ബസ് സ്റ്റാന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തുണിക്കടയിലാണ് തീപടർന്നിരിക്കുന്നത്. സമീപത്ത് മറ്റ് തുണിക്കടകൾ ഉള്ളത് ആശങ്ക ഉയർത്തുകയാണ്. പ്രദേശത്താകെ കനത്ത പുക ഉയർന്നിരിക്കുകയാണ്. പുക ഉയർന്നപ്പോഴേക്കും സമീപത്തു നിന്ന് ആളുകളെ മാറ്റി. സംഭവ സ്ഥലത്ത് കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കുകയാണ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിലെ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്.
