ബാംഗ്ലൂരിൽ വൈറലാകാൻ നടുറോഡിൽ കസേരയിട്ട് മദ്യപിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. ഏപ്രിൽ 12ന് മഗഡിയിലെ തിരക്കേറിയ റോഡിലാണ് വൈറലാകാനായി യുവാവ് റീൽസ് ചിത്രീകരിച്ചത്. റീൽസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. ഗതാ ഗതം തടസപ്പെടുത്തിയതിനും പൊതുശല്യത്തിനുമാണ് കേസെടുത്തത്.

