മാർച്ച് 22ന് കർണാടക ബന്ദ്; ആഹ്വാനം കന്നഡ അനുകൂല സംഘടനകളുടേത്.

ബെംഗളൂരു: ശനിയാഴ്‌ച (മാർച്ച്22) കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ. മറാത്തി സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസ് കണ്ടക്ടറെ ബെലഗാവിയിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശനിയാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ 12 മണിക്കൂർ സംസ്ഥാന വ്യാപക ബന്ദിനാണ് കന്നഡ സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്ത‌ിരിക്കുന്നത്. ബിഎംടിസി തൊഴിലാളികൾ അടക്കം ബന്ദിന് പിന്തുണയർപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുഗതാഗതം സ്‌തംഭിക്കും.

കർണാടകയിലെ മറാത്തി ഗ്രൂപ്പുകളെ നിരോധിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് കന്നഡ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!