തിരുവനന്തപുരം കലക്ട്രേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിഭ്രാന്തരായി ഓടിയവർക്ക് തേനീച്ചയുടെ ആക്രമണം. ബോംബ് സ്ക്വാഡ് പരിശോധനക്കിടെ തേനീച്ച ആക്രമണത്തിൽ ജീവനക്കാരും മാധ്യമപ്രവർത്തരും ഉൾപ്പടെ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു.


രാവിലെ പത്തനംതിട്ട കലക്ടറേറ്റിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു.
അപ്രതീക്ഷിതമായിരുന്നു തേനീച്ചയുടെ ആക്രമണം. ബോംബ് ഉണ്ടോ എന്ന് കണ്ടെത്താൻ പരിശോധന നടക്കുമ്പോളാണ് തേനീച്ച കൂട് ഇളകി എല്ലാവരെയും കുത്തിയത്. കുത്ത് കിട്ടിയവർ ചിതറി ഓടി. ചിലർ കാറുകൾക്കുള്ളിൽ അഭയം തേടി. കലക്ടറേറ്റിലെ ബിൽഡിങ്ങിലും മരത്തിലും തേനീച്ചകൂട് ഉണ്ടായിരുന്നു. ഇത് കലക്ടടറേറ്റിനുള്ളിലും പരസരത്തും നിന്നവരെയെല്ലാം കുത്തി.പരിക്കേറ്റവരെ പേരൂർക്കട സർക്കാർ ആശുപ്രതിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഒരു സ്ത്രീയുടെ മെയിൽ ഐഡിയിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. പത്തനംതിട്ട കലക്ടറേറ്റിലും ഭീഷണി സന്ദേശം വന്നത് ഇതേ മെയിൽ ഐഡിയിൽ നിന്നായിരുന്നു . പൊലീസ് അന്വേഷണം ആരംഭിച്ചു.
