കൊല്ലം: കൊല്ലത്ത് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തന്നെയാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചതെന്ന് പോലീസിന്റെ സ്ഥിരീകരണം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസി(21)നെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്താണ് കൊലപാതകത്തിന് കാരണം എന്ന കാര്യത്തിൽ വ്യക്തതയില്ല. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
കൊല്ലത്ത് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കൊലയാളി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.
