മലപ്പുറത്ത് സ്കൂട്ടർ അപകടം; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

മലപ്പുറം: സ്കൂട്ടർ അപകടത്തിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ഒതുക്കുങ്ങൽ കൊളത്തുപറമ്പിൽ ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് റോഡിലൂടെ 50 മീറ്ററോളം നിരങ്ങിനീങ്ങി ബസിലിടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന വ്യക്തി ഇടതുവശത്തേക്ക് മറിഞ്ഞുവീണതിനാൽ ദുരന്തം ഒഴിവായി. സ്കൂട്ടർ യാത്രികന് നിസാര പരിക്കാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!