ഫയർ ഫ്ളൈയുടെ പേടകം വിജയകരമായി ചന്ദ്രനിലിറങ്ങി; സ്വകാര്യകമ്പനിയുടെ രണ്ടാമത്തെ വിജയകരമായ ദൗത്യം.

ടെക്സാസ്: സ്വകാര്യ സ്ഥാപനമായ ഫയർഫ്ളൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം വിജയകരമായി ചന്ദ്രനിലിറങ്ങി. സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേട്ടമാണിത്. ദൗത്യം വിജയകരമായിരുന്നുവെന്ന് ഫയർഫ്ളൈ മിഷൻ കൺട്രോൾ സ്ഥിരീകരിച്ചിട്ടുണ്ട്. “ഞങ്ങൾ ചന്ദ്രനിലെത്തി” എന്നായിരുന്നു ഫയർഫ്ളൈയുടെ വാക്കുകൾ.

പേടകം വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫർഫ്ളൈ. 2024 ഫെബ്രുവരിയിൽ അമേരിക്കൻ എയ്റോസ്പേസ് കമ്പനിയായ ഇന്ററ്റീവ് മെഷീൻസ് ഈ നേട്ടം കൈവരിച്ചിരുന്നു.

ചന്ദ്രനിലേക്കുള്ള 45 ദിവസംനീണ്ട യാത്രയ്ക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ബ്ലൂ ഗോസ്റ്റ് അയച്ചിരുന്നു. 6അടി6ഇഞ്ച് (2മീറ്റർ-ഉയരം) ഉയരമുള്ള ലാൻഡർ മാർച്ച് ആദ്യം ചന്ദ്രനിലെ വടക്കൻ അക്ഷാംശങ്ങളിലെ മാരേ ക്രിസിയത്തിലാണ് ഇറങ്ങിയത്. നാസയ്ക്ക് വേണ്ടി10 പരീക്ഷണ ദൗത്യങ്ങളാണ് ഫയർഫ്ളൈ ലക്ഷ്യമിടുന്നത്. അതിലൊന്നാണ് മറ്റ് ഗ്രഹങ്ങളിൽ നിന്നു സാമ്പിളുകൾ ശേഖരിക്കുന്നതിനായി വികസിപ്പിച്ച പ്ലാനറ്റ് വാക്ക് (എൽ.പി.വി) എന്ന ഉപകരണത്തിന്റെ പരീക്ഷണം.

ഒരു ഹൈ ടെക്ക് വാക്വം ക്ലീനറാണ് എൽപിവി. മർദം ഉപയോഗിച്ച് വാതകം പുറത്തേക്ക് വിട്ട് ഗ്രഹങ്ങളുടെ ഉപരിതലത്തിലെ മണ്ണ് ഇളക്കി ഉയർത്തും. ഒരു ചെറിയ ചുഴലിക്കാറ്റ് പോലെ അന്തരീക്ഷത്തിലേക്ക് ഉയരുന്ന മണ്ണും കല്ലും വാക്വം ഉപയോഗിച്ച് കണ്ടെയ്നറിലേക്ക് വലിച്ചെടുക്കുകയുമാണ് ഇത് ചെയ്യുക. ഒരു സെന്റീമീറ്റർ വലിപ്പമുള്ള വസ്തുക്കൾ വരെ ഇതുവഴി ശേഖരിക്കാനാവും. എൽപിവി ഉൾപ്പടെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ഫയർഫ്ലൈ ബ്ലൂഗോസ്റ്റ് ലൂണാർ ലാന്ററിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!