വില്ലനായി മഴ; ഓസീസ് സെമിയിൽ, അഫ്ഗാന് ഇനിയും സാധ്യത.

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിലെ ഓസ്ട്രേലിയ-അഫ് ഗാനിസ്താൻ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിനിടെയാണ് മഴയെത്തിയത്. മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അതോടെ ഓസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി സെമിയിലെത്തി. ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തെ ആശ്രയിച്ചിരിക്കും അഫ്ഗാന്റെ സെമി പ്രവേശം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്‌ഗാനിസ്ഥാൻ 273 റൺസാണെടുത്തത്.

സെദിഖുള്ള അതാൽ, അസ്മത്തുള്ള ഒമർസായി എന്നിവരുടെ അർധസെഞ്ചുറി പ്രകടനത്തിന്റെറെ ബലത്തിലാണ് ടീം 273 റൺസിലെത്തിയത്. മറുപടി ബാറ്റിങ്ങിൽ ശക്തമായി തുടങ്ങിയ ഓസീസ് 109-1 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം തുടരാനായില്ല.

ഗ്രൂപ്പ് ബി യിൽ ദക്ഷിണാഫ്രിക്കയ്ക്കും അഫ്‌ഗാനും സെമി സാധ്യത നിലനിൽക്കുന്നുണ്ട്. ഗ്രൂപ്പിലെ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരം നിർണായകമാണ്. ജയിച്ചാൽ ദക്ഷിണാഫ്രിക്ക സെമിയിലെത്തും. അതേസമയം ഗ്രൂപ്പ് ബി യിൽ ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനും സെമി സാധ്യത നിലനിൽക്കുന്നുണ്ട്. ഗ്രൂപ്പിലെ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരം നിർണായകമാണ്. ജയിച്ചാൽ ദക്ഷിണാഫ്രിക്ക സെമിയിലെത്തും. അതേസമയം ഇംഗ്ലണ്ട് വിജയിച്ചാൽ അഫ്ഗാന് സാധ്യതയുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനും മൂന്ന് പോയന്റാകും. മികച്ച നെറ്റ് റൺറേറ്റുള്ള ടീം സെമി ടിക്കറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!