കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നു വയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മൂന്നു വയസുകാരി മരിച്ചു.കട്ടപ്പന സ്വദേശികളായ ആഷ-വിഷ്ണു ദമ്പതികളുടെ മകൾ  അപർണ്ണികയാണ് മരിച്ചത്. വയറു വേദനയെ തുടർന്നാണ് കുട്ടിയെ കോട്ടയത്ത് ചികിത്സയ്ക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

കുട്ടിയുടെ മരണത്തെ തുടർന്ന് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഹൃദയാഘാതം മൂലമാണ് മരണം എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് കുടുംബം കട്ടപ്പന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!