മലപ്പുറം: മലപ്പുറം എരുമമുണ്ടയിൽ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപിക മരിച്ചു. എരുമമുണ്ട സ്വദേശി ഷൈനിയാണ് മരിച്ചത്. പള്ളിയിൽ പോയി മടങ്ങി വരുന്നതിനിടെയയിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഷൈനിയുടെ ഭർത്താവ് ബാബുവിനും ഒപ്പമുണ്ടായിരുന്ന അയൽവായി ലൂസിക്കും അപകടത്തിൽ പരിക്കേറ്റു.
ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: അധ്യാപികക്ക് ദാരുണാന്ത്യം, ഭർത്താവടക്കം 2 പേർക്ക് പരിക്ക്.
