കേരളാവിഷൻ ന്യൂസ് വിജയികളായി.

2025 ഫെബ്രുവരി 5, 6 തിയ്യതികളിൽ തിരുവനതപുരത്ത് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻഷൻ്റെ ഭാഗമായ യി പുത്തൻതോപ്പ് ജയ്‌ഹിന്ദ്‌ ഗ്രൗണ്ടിൽ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് നടന്നു.

ടൂർണമെൻ്റ് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ്, സി ഒ എ സംസ്ഥാന ട്രഷറർ ബിനു ശിവദാസ് എന്നിവരും സംസ്ഥാന ജില്ലാ ഭാരവാഹികളും കേബിൾ ഓപ്പറേറ്റർമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

സി ഒ എ ജില്ലാ XI, ബ്രോഡ്കാസ്റ്റേഴ്സ് XI, പ്രസ് ക്ലബ് XI കേരള വിഷൻ ന്യൂസ് XI സി ഒ എ സംസ്ഥാന XI, കെ സി സി എൽ XI എന്നീ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കേരളാ വിഷൻ ന്യൂസ് വിജയികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!