കല്ലേരിമലയിൽ കെ എസ് ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കണ്ണൂർ പേരാവൂർ കല്ലേരിമലയിൽ കെ എസ് ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ എസ് ആർ ടി സി ബസുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ ഇരിട്ടി,പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ഇരിട്ടി – പേരാവൂർ റൂട്ടിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!