കാട്ടാക്കട:
അങ്കണവാടിയിൽ കുഞ്ഞ് വീണ സംഭവം മറച്ചുവെച്ചു. വേദനയെ തുടർന്ന് വീട്ടിലെത്തി കുട്ടി രക്ഷിതാക്കളോട് പറഞ്ഞ ശേഷം ആശുപത്രി പരിശോധനയിൽ സ്പൈനൽകോഡ് തകരാറിൽ എന്ന് കണ്ടെത്തി കുഞ്ഞ് ഇപ്പൊൾ എസ് എ ടി ആശുപത്രിയിൽ.വ്യാഴാഴ്ച ആണ് സംഭവം നടന്നത്. ശിശുക്ഷേമ സമിതിയിൽ നിന്നും പരിശോധനക്ക് ആളെത്തിയതോടെ ആണ് സംഭവം പുറംലോകം അറിയുന്നത്.
മാറനല്ലൂർ പോങ്ങുംമൂട് ഷിബു നിവാസിൽ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗ(3) യെയാണ് അങ്കണവാടിയിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് എസ്.എ.ടി.ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന്റെ കഴുത്ത് ഉറയ്ക്കുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി.ഇതിൽ സ്പൈനൽകോഡിന് തകരാറ്
സംഭവിച്ചതായി സ്ഥിരീകരിച്ചു.
മാറനല്ലൂർ പഞ്ചായത്തിലെ ഓഫീസ് വാർഡിൽ പ്രവർത്തിക്കുന്ന അങ്കണ വാടിയിൽ ആറ് കുഞ്ഞുങ്ങളാണ് ആകെയുള്ളത്.ഇവരെ
പരിചരിയ്ക്കാൻ ആയയും അദ്ധ്യാപികയുമുണ്ട്.
ഇവിടെ വച്ച് വൈഗ വീണപ്പോൾ വേണ്ട പരിചരണം നൽകുകയോ വിവരം രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തില്ല. കുഞ്ഞു വീട്ടിലെത്തി തല വേദനിക്കുന്നു എന്നും സ്കൂളിൽ വീണു എന്നും പറഞ്ഞപ്പോൾ വിശദമായി കാര്യം അറിയാൻ രക്ഷിതാക്കൾ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ അറിയിക്കാൻ
മറന്നുപോയെന്നാണ് മറുപടി ലഭിച്ചത് എന്ന് രക്ഷിതാക്കൾ പറഞ്ഞു.തുടന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവ മറിഞ്ഞ് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലം സന്ദർശിച്ചു അന്വേഷണം നടത്തുകയും ചെയ്തു..
വ്യാഴാഴ്ച വൈഗ വീട്ടിൽ എത്തിയ ഉടനെ നിറുത്താതെ കരയുകയും തളർന്നു മയങ്ങിപ്പോയി ഇതിനിടെ ഉണർന്ന കുഞ്ഞ്
ശർദ്ദിച്ചു. എന്താ സംഭവിച്ചത് എന്ന് കുഞ്ഞിനോട് ചോദിക്കുമ്പോഴാണ് അംഗണവാടിയിൽ ഒപ്പം പോകുന്ന ഇരട്ട സഹോദരി വൈഷ്ണവ അമ്മയോട് വൈഗ അങ്കണ വാടിയിൽ വീണുവെന്ന് പറഞ്ഞു. ഇതോടെ മാതാവ് സിന്ധു കുഞ്ഞിൻ്റെ ശരീരത്തിൽ പരിശോധന നടത്തിയപ്പോൾ തലയുടെ പുറക് വശത്ത് കഴുത്തിനോട് ചേർന്ന ഭാഗത്ത് മുഴച്ചിരിക്കുന്നത് കാണുന്നത്.ഉടൻ അങ്കണ
വാടിയിൽ വിളിച്ച് ചോദിച്ചെങ്കിലും കുഞ്ഞ് വീണെന്നും പറയാൻ മറന്നു പോയി എന്ന മറുപടി ആണ് ലഭിച്ചത്.തുടർന്ന് സമീപത്തെ ആശുപത്രിയിൽ ഉടൻ എത്തിച്ചു അവിടെ നിന്ന് പറഞ്ഞതിൻ പ്രകാരം എസ്.എ.ടി.യിലേക്ക് കുഞ്ഞിനെ മാറ്റിയത്.
