യുഡിഎഫ് പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം അതിരുവിട്ടു; വയനാട്ടിൽ രണ്ട് കുട്ടികൾക്ക് പരിക്ക്.

ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ വിജയത്തിന് പിന്നാലെ അതിരുവിട്ട് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. ആവേശക്കൊടുമുടിയിൽ നിന്ന പ്രവർത്തകർ പടക്കം പൊട്ടിച്ചതോടെ തീപ്പൊരി വീണാണ് കുട്ടികൾക്ക് പൊള്ളലേറ്റത്.രണ്ട് കുട്ടികൾക്കാണ് പരിക്കേറ്റത്.കൽപ്പറ്റയിൽ ആഹ്ളാദ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ചുങ്കത്ത് നിന്ന് ആരംഭിച്ച വിജയാഹ്ളാദം നഗരത്തിലൂടെ പോകുന്നതിനിടെയാണ് പ്രവർത്തകർ തിരക്ക് നോക്കാതെ പടക്കം പൊട്ടിച്ചത്. ഇതോടെ യുഡിഎഫ് പ്രവർത്തകനൊപ്പം നിന്ന രണ്ട് കുട്ടികളുടെ ശരീരത്തിലേക്ക് പടക്കം തെറിച്ചു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!