ടെൽ അവീവ്: ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കാൻ സൈന്യത്തിനു നിർദേശം നല്‍കിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുള്ളവര്‍ സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിരിക്കുകയാണ്.
ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ താമസിക്കുന്ന മേഖലയില്‍ ആക്രമണം തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. മിസൈല്‍ ആക്രമണത്തില്‍ ഇതുവരെ കാര്യമായ ആള്‍നാശമുണ്ടായിട്ടില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു.
ഇതിനിടെ ടെല്‍ അവീവിൽ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.
