മങ്കിപോക്‌സ് ലക്ഷണങ്ങള്‍ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരം

വിദേശത്തു നിന്നെത്തിയ യുവാവിൽ മങ്കിപോക്‌സ് ലക്ഷണങ്ങൾ സംശയിക്കുന്നതിനാൽ അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെങ്കിലും കൂടുതൽ നിരീക്ഷണം തുടരുകയാണ്. മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യത്തു നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്.

വിമാനത്താവളങ്ങളിലടക്കം ജാഗ്രത കൂട്ടിയിട്ടുണ്ടെന്നും രോഗലക്ഷണങ്ങളുള്ളവർക്ക് കര്‍ശന നിരീക്ഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കൂടിയാലോചിച്ച ശേഷം കൂടുതല്‍ നടപടികള്‍ നിശ്ചയിക്കും. യുവാവിന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും, സമ്പര്‍ക്ക പട്ടിക പരിശോധിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. സാംപിള്‍ ഫലം വരുന്നതുവരെ മങ്കിപോക്‌സ് സ്ഥിരീകരിക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!