പറശ്ശിനിമുത്തപ്പന്റെ അനുഗ്രഹം തേടി അറബി എത്തി..

കണ്ണൂർ: കണ്ണൂർ സ്വദേശികളുടെ ആരാധ്യനായ ശ്രീ മുത്തപ്പനെ ദർശിക്കാൻ അറബിയൻ സന്ദർശകൻ കടൽ കടന്ന് എത്തി. അറബി സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബിയാണ് പറശ്ശിനി മടപ്പുരയിൽ എത്തിയതു. പുലർച്ചെയാണ് അദ്ദേഹം മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയത്.

പ്രവാസിയായ കീച്ചേരി സ്വദേശി രവീന്ദ്രനൊപ്പം അറബി കണ്ണൂർ സന്ദർശിക്കാൻ വന്നതായിരുന്നു. മുത്തപ്പനിലെ വിശേഷങ്ങൾ കേട്ടറിഞ്ഞതോടെ അദ്ദേഹം ഉടൻ മദപ്പുരയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പുഴയിൽ കാല്‍ കഴുകിയ ശേഷം, ഭക്തിയോടെ മുത്തപ്പന്‍ സന്നിധിയിലെത്തിയ അദ്ദേഹം അനുഗ്രഹം വാങ്ങി.

മുതിരയില്‍ നിന്നും തുളസി, ചെത്തിപ്പൂ എന്നിവ കൈയ്യില്‍ വെച്ചു, ദക്ഷിണ സ്വീകരിച്ച ശേഷം, അറബിക്ക് മുത്തപ്പൻ അനുഗ്രഹം നൽകുകയും, വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. അവിടെയുള്ള ഭക്തരും അനുഗ്രഹം പ്രാപിച്ച അറബിയുടെ സന്ദർശനം അപൂർവമായി കണ്ടതോടെ, ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!