തിരുവോണം ബമ്പറിന്റെ വിൽപ്പന പൊടിപൊടിച്ച് മുന്നേറുകയാണ്. 25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ബമ്പറിന്‍റെ ടിക്കറ്റുകൾ ഇതിനോടകം 23 ലക്ഷം കടന്ന് വിറ്റുതീർന്നിട്ടുണ്ട്. ഒന്നാം സമ്മാനത്തോടൊപ്പം 20 പേർക്ക് ഓരോ കോടി രൂപ വീതം രണ്ടാം സമ്മാനവും, 50 ലക്ഷം രൂപ മൂന്നാം സമ്മാനവും ലഭിക്കും. 5 ലക്ഷം, 2 ലക്ഷം രൂപ മറ്റ് സമ്മാനങ്ങളും ഉണ്ടാകും.
മുന്‍ വര്‍ഷം ഒന്നാം സമ്മാനം തിരുപ്പൂരില്‍ നിന്നുള്ള നാലുപേര്‍ക്കാണ് ലഭിച്ചത്, ടിക്കറ്റ് കോഴിക്കോട് വിറ്റതായിരുന്നു. ഈ വര്‍ഷത്തെ വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്‍പന്തിയിലിരിക്കുന്നത്. ലോട്ടറി വിറ്റഴിക്കാനായി കേരളത്തില്‍ വ്യാപക അവബോധ പരിപാടികളും സജീവമായി.
