വയനാട്ടില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു,ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല; അമിക്വസ് ക്യൂറിയുടെ നിര്‍ണായക റിപ്പോര്‍ട്ട്

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതായാണ് അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ 2019 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനില്‍ തന്നെ വയനാട്ടില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് പറയപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു. 29 വില്ലേജുകള്‍ പ്രശ്നബാധിത പ്രദേശങ്ങളാണെന്നും ഓറഞ്ച് ബുക്കില്‍ ഉള്‍പ്പെട്ട സ്ഥലമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനാകാത്തതും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സംവിധാനം ഉണ്ടായിട്ടില്ലാത്തതും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!