ഒഡീഷയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മിന്നലേറ്റ് 1625 പേര്‍ മരിച്ചതായി റവന്യു, ദുരന്ത നിവാരണ മന്ത്രി സുരേഷ് പൂജാരി നിയമസഭയില്‍ അറിയിച്ചു. 2019-20 മുതല്‍ 2023-24 വരെ മുന്നൂറിലേറെ ആളുകള്‍ പ്രതിവര്‍ഷം മിന്നലേറ്റ് മരിച്ചുവെന്നാണ് കണക്ക്. സംസ്ഥാനത്തെ 30 ജില്ലകളിലും മിന്നലേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിൽ, മയുര്ഭഞ്ച് ജില്ലയിലാണ് 151 പേര്‍ ഏറ്റവും അധികം മരണമടഞ്ഞത്.
ഒഡീഷയില്‍ അഞ്ചു വര്‍ഷത്തിനിടെ മിന്നലേറ്റ് മരിച്ചത് 1625 പേര്‍
