കണ്ണൂർ: വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്ന് കറിവച്ചതുമായി ബന്ധപ്പെട്ട് തളിപ്പറമ്ബ് സ്വദേശി തോമസ് അറസ്റ്റിലായി. വനംവകുപ്പ് ഉദ്യോഗസ്ഥർ തോമസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മയിലിന്റെ ഇറച്ചി കണ്ടെത്തി.
തോമസിന്റെ വീട്ടിലേക്ക് കഴിഞ്ഞ ഞായറാഴ്ച മയിലെത്തി. കാലിന് പരിക്കുണ്ടായിരുന്ന മയിലിനെ താമസ് മരക്കൊമ്പ് ഉപയോഗിച്ച് തകർത്തു പിടിച്ചു. ഉപയോഗശൂന്യമായ ഒരു കിണറ്റിൽ അവശിഷ്ടങ്ങൾ തള്ളിയിരുന്നുവെന്ന് കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചു.
തളിപ്പറമ്ബ് റെയ്ഞ്ച് ഓഫീസർ പി.രതീശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് നിയമപരമായി ഗൗരവമായ കുറ്റമാണെന്നും മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും വനംവകുപ്പ് വ്യക്തമാക്കി.
