ജീവന് ഭീഷണിയുണ്ട്; തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി പി.വി. അന്‍വര്‍ എംഎല്‍എ

മലപ്പുറം: എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനുശേഷം ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. തോക്ക് ലൈസന്‍സിനായി മലപ്പുറം ജില്ലാ കളക്ടറോട് അപേക്ഷ നല്‍കിയതും ഇതേതുടർന്നാണ്.

അജിത്കുമാറിനെതിരെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് ശേഷം തന്റെ സുരക്ഷയ്ക്കായാണ് താന്‍ ഈ നടപടി സ്വീകരിച്ചതെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറുടെ ചേംബറിലെത്തി അപേക്ഷ കൈമാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!