തിരുവല്ല: കല്ലുപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ ഡ്രൈവർമാർ അടക്കം 41 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പത്തോളം പേർക്ക് തലയ്ക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായത്.
ഇന്ന് രാവിലെ 11:30 ഓടെ കല്ലുപ്പാറ ജംഗ്ഷന് സമീപം മല്ലപ്പള്ളി ഭാഗത്തുനിന്ന് വന്ന ബസും തിരുവല്ലയിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ബസുകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നിരിക്കുകയാണ്. സംഭവസ്ഥലത്തെത്തിയ കീഴ്വായ്പൂർ പോലീസ്, അഗ്നിരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്.
