സുനിതാ വില്യംസിനെ തിരികെ എത്തിക്കാൻ സ്‌പേസ് എക്‌സ്; അപമാനഭാരത്തില്‍ ബോയിങ് ജീവനക്കാര്‍

വ്യവസായ രംഗത്ത് കമ്പനി തമ്മിലുള്ള മത്സരം തീക്ഷ്ണമാണെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ബോയിങ് നേരിടുന്ന ഇപ്പോഴത്തെ സാഹചര്യവും.

ഏവിയേഷൻ രംഗത്തെ മുൻനിര കമ്പനിയായ ബോയിങ്, ബഹിരാകാശ സാങ്കേതികവിദ്യയിലുമുള്ള മുന്നേറ്റത്തിനായി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളാൽ, ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വിൽമറും നാസയുടെ തീരുമാനപ്രകാരം സ്പേസ് എക്സിന്റെ പേടകത്തിലാണ് തിരിച്ചെത്തുക.

ഈ സാങ്കേതിക തകരാറുകൾ മൂലം, പതിനാറു ദിവസങ്ങൾ മാത്രം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കേണ്ടിയിരുന്ന സുനിത വില്യംസും സംഘവും എട്ട് മാസത്തോളം നിലയത്തിൽ തുടരേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നാസയുടെ തീരുമാനത്തെ തുടർന്ന് ബോയിങിന്റെ ജീവനക്കാർ കടുത്ത നാണക്കേടിലുമാണ്. ന്യൂയോർക്ക് ടൈംസ് നൽകിയ റിപ്പോർട്ടിൽ, ഒരു ബോയിങ് ജീവനക്കാരൻ, തങ്ങളുടെ പേടകത്തിലെ പരാജയം തടുക്കാനാകാതെ, എതിരാളിയായ ഇലോൺ മസ്കിന്റെ സ്പേസ് എക്സിനെ ആശ്രയിക്കേണ്ടി വന്നത് തങ്ങൾക്ക് വലിയ അപമാനമാണെന്ന് വെളിപ്പെടുത്തി.

“ഞങ്ങളുടെ ആത്മവിശ്വാസം തകർന്നിട്ടുണ്ട്, എല്ലാവരും ഞങ്ങളെ ഉറ്റുനോക്കുന്ന സ്ഥിതിയിലാണ്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 6നാണ് ബോയിങ് സ്റ്റാർലൈനർ പേടകം സഞ്ചാരികളില്ലാതെ നിലയത്തിൽ നിന്ന് പുറപ്പെടാൻ നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!