കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പേർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നുവെന്ന് വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളജില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെയും സാമ്പിളുകൾ നെഗറ്റീവ് ആയി കണ്ടെത്തിയത്.
മാലൂർ പഞ്ചായത്തിൽ നിന്നുള്ള പിതാവിനെയും മകനെയുമാണ് വെള്ളിയാഴ്ച പനി, ഛർദ്ദി എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെയാണ് നിപയുടെ ലക്ഷണങ്ങൾ കണ്ടെത്തപ്പെട്ടത്, ഇതിനെ തുടര്‍ന്നാണ് ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
