സംവരണ അട്ടിമറിയെതിരെ ആദിവാസി-ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് നടത്തുന്നു. സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയാണ് ഈ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹർത്താൽ ഇന്ന് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയായിരിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തം പരിഗണിച്ച് വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എസ്എസ്‌ടി വിഭാഗങ്ങളിലെ ഉപസംവരണവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ സുപ്രീംകോടതി നൽകിയ വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദ് നടത്തുന്നത്. സുപ്രീംകോടതിയുടെ വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമ്മാണം നടത്തണമെന്ന് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആവശ്യപ്പെടുന്നു. കൂടാതെ, ദേശീയതലത്തിൽ സമഗ്രമായ ജാതി സെൻസസ് നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
