ഇസ്രായേലിനെതിരായ യുദ്ധത്തില്‍ വിട്ടുവീഴ്ചക്ക് ശ്രമിക്കുന്നത് ദൈവകോപത്തിനിടയാക്കും ; ഇറാന്‍ പരമോന്നത നേതാവ്

ഇസ്രായേലിനെതിരായ യുദ്ധത്തില്‍ രാഷ്ട്രീയ, സാമ്പത്തിക, അല്ലെങ്കില്‍ സൈനിക നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ശ്രമിക്കുന്നത് ദൈവകോപത്തിനിടയാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനയി മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിനെതിരായ സംഘര്‍ഷത്തെ പുനഃപരിശോധിക്കാന്‍ ചിലരുടെ മനഃശാസ്ത്രപരമായ നീക്കമാണ് ഇതിന് പിന്നിലെന്ന് ഖമനയി അഭിപ്രായപ്പെട്ടു.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ ഇറാന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ കൊലപാതകത്തിന് പിന്നാലെ, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഖമനയിയുടെ ഈ പരാമര്‍ശം.

ഹനിയയുടെ മരണത്തെ കുറിച്ച് പ്രതികരിച്ച ഖമനയി, ഈ സംഭവത്തിന് ഇറാന്‍ കടുത്ത തിരിച്ചടി നല്‍കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യുക തന്റെ കടമയാണെന്നും, കൊലപാതകത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഹനിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ തന്നെ ഉണ്ടെന്നാണ് ഇറാന്റെ ആരോപണം. ഇതിന് മറുപടിയായി, ഇറാന്‍ തന്ത്രപരമായ ശക്തമായ തിരിച്ചടിക്ക് തയ്യാറാണെന്ന് റെവല്യൂഷണറി ഗാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ, ഇന്ത്യിലെ ഇന്റലിജന്‍സ് ഓഫീസര്‍മാരും ഉള്‍പ്പെടെ നിരവധി പേരെ ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!