കൊച്ചി: സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ മലയോര മേഖലകളും.
ഇടുക്കി, വയനാട് ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലായതിനാല്‍ ഈ മേഖലകള്‍ സുപ്രധാന മുന്നറിയിപ്പിന്‍ കീഴിലാണ്.
ഐ.ഐ.ടി ഡല്‍ഹിയുടെ ഹ്രൈഡോ സെന്‍സ് ലാബ് തയാറാക്കിയ ഉരുള്‍പൊട്ടല്‍ സാധ്യത മാപ്പ് പ്രകാരം, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര പ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയുള്ളവയാണ്.
ആലപ്പുഴയാണ് മണ്ണിടിച്ചില്‍ ഭീഷണിയില്ലാത്ത ഏക ജില്ല.
ഭൂപ്രകൃതി, ചരിവ്, മണ്ണിന്റെയും പാറയുടെയും പ്രത്യേകത, ലഭിക്കുന്ന മഴ എന്നിവയെ ആസ്പദമാക്കിയാണ് ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകള്‍ കണക്കാക്കിയിരിക്കുന്നത്.
