വീണ്ടും കള്ളകടല്‍ പ്രതിഭാസം; കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യത

കേരളത്തിലെ കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഇന്ന് കള്ളക്കടല്‍ പ്രതിഭാസം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരിക്കുന്നു. രാവിലെ 11.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രത നിർദേശങ്ങള്‍

  1. അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കുക: കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മല്‍സ്യബന്ധന യാനങ്ങളുടെ സുരക്ഷ: ബോട്ടുകളും വള്ളങ്ങളും ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, കൂടാതെ മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കുക: കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ബീച്ചിലേക്കുള്ള യാത്രകളും പൂർണമായും ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!