മെറ്റ എഐയില്‍ ഇനി വോയ്‌സ് മെസേജ് ഓപ്ഷനും

ഈ അടുത്തകാലത്ത് മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്.

‘മെറ്റ എഐ’ എന്നതാണ് ഇവയില്‍ പ്രധാനപ്പെട്ട ഒന്നായത്. വാട്‌സ്‌ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന മെറ്റ എഐയിലെ ചാറ്റ്‌ബോട്ടുമായി ടെക്‌സ്റ്റ് മെസേജുകള്‍ വഴി ചാറ്റ് ചെയ്യാനുള്ള സൗകര്യം ആളുകളെ പിടിച്ചിരുത്തുന്നതിന്‍റെ ത്രില്‍ ആയിരുന്നു. ഇനി പുതിയ ഫീച്ചറായ വോയ്‌സ് മെസേജുകള്‍ അയക്കാനുള്ള സൗകര്യം പരീക്ഷണമാര്‍ഭിക്കുകയാണ്. ഉപയോക്താക്കളുടെ വോയ്‌സ് മെസേജുകള്‍ക്ക് ടെക്സ്റ്റ് രൂപത്തില്‍ മറുപടി നല്‍കാനുള്ള സംവിധാനമാണ് പുതിയ ഫീച്ചര്‍ ലക്ഷ്യം വയ്ക്കുന്നത്.

വാട്‌സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ് 2.24.16.10 വേര്‍ഷന്റെ ബീറ്റയിലാണിപ്പോള്‍ ഈ പരീക്ഷണം നടക്കുന്നത്. ഗൂഗിള്‍ പ്ലേയിലെ ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായ ഉപയോക്താക്കള്‍ക്ക് മെറ്റ എഐ ചാറ്റ് ഇന്‍റര്‍ഫേസില്‍ പുതിയ വോയ്‌സ് മെസേജ് ഐക്കണ്‍ കാണാന്‍ കഴിയുമെന്ന് അറിയിച്ചിരിക്കുന്നു. ഇപ്പോഴുള്ള ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന ഈ എഐ ഫീച്ചര്‍ ആഴ്ചകള്‍ക്കുള്ളില്‍ വിപുലമായി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെറ്റ എഐ ചാറ്റ് ഇന്‍റര്‍ഫേസില്‍ മെസേജ് ടൈപ്പ് ചെയ്യുന്നതിനൊപ്പം ശബ്‌ദ സന്ദേശങ്ങളും അയക്കാനുള്ള ഓപ്ഷനുള്ളതായി വാബെറ്റ്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ടൈപ്പ് ചെയ്യാന്‍ സമയമില്ലെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയക്കുക ഏറെ ഉപകാരപ്രദമായേക്കും.

അടുത്തിടെ വാബെറ്റ്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു പുത്തന്‍ ഫീച്ചര്‍ ‘റീഷെയര്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്’ എന്നതാണ്. ഉപയോക്താക്കള്‍ ടാഗ് ചെയ്‌ത/മെൻഷൻ ചെയ്‌ത വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ അതേപടി ഷെയര്‍ ചെയ്യാനുള്ള സംവിധാനമാണിത്. മെറ്റയുടെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചര്‍ നിലവിലുണ്ട്. സമാനമായ ഫീച്ചറാണ് വാട്‌സ്‌ആപ്പിലും വരാനിരിക്കുന്നത്. സ്റ്റാറ്റസ് അപ്‌ഡേറ്റ് ഇന്‍റര്‍ഫേസില്‍ പുതിയൊരു ബട്ടണ്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!