ഫീച്ചറുകളുടെ നിറകുടമായിട്ടും എന്താ ഒരു എളിമ! ഇന്ത്യ വാഴാൻ നത്തിങ് ഫോണ്‍ 2എ പ്ലസ്

കാള്‍ പേയുടെ ഉടമസ്ഥതയിലുള്ള നത്തിങ് കമ്പനി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

അടുത്തിടെ പുറത്തിറക്കിയ നത്തിങ് 2എ മോഡലിന്റെ തുടർച്ചയായാണ് നത്തിങ് ഫോൺ 2എ പ്ലസ് (Nothing Phone 2a Plus) എന്ന പുതിയ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ജൂലൈ 31ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് നത്തിങിന്റെ ഈ പുതിയ ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നു. നത്തിങിന്റെ ഇവന്റ് പേജ്, നത്തിങ് യൂട്യൂബ് ചാനൽ എന്നിവ വഴി ലൈവായി സ്റ്റ്രീം കാണാൻ കഴിയും.

നത്തിങ് ഫോൺ 2എ പ്ലസ്, ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച നത്തിങ് ഫോൺ 2എയുടെ അല്പം വില കുറഞ്ഞ മോഡലാണ്. നത്തിങ് ഫോൺ 2എയും നത്തിങ് ഫോൺ 2നും ഇടയിൽ നിൽക്കുന്ന സ്മാർട്ട്ഫോണായിരിക്കും ഇത്.

നത്തിങ് ഫോൺ 2എ പ്ലസിൽ നിരവധി പുതിയ ഫീച്ചറുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഈ മോഡലിന്റെ ക്യാമറ സിസ്റ്റം, ചിപ്സെറ്റ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഇതിനകം തന്നെ പങ്കുവെച്ചിട്ടുണ്ട്.

ഫോണിന്റെ 2എ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ പ്ലസ് മോഡലിൽ മെറ്റാലിക് ഫിനിഷ് ഡിസൈൻ ഉണ്ടായിരിക്കും. കൂടാതെ, നത്തിങിന്റെ വ്യത്യസ്തമായ ഗ്ലിഫ് ലൈറ്റ് പ്ലേസ്മെന്റും ഉള്ളത്. നത്തിങ് ഫോൺ 2എ പ്ലസിന്റെ റിയർ ക്യാമറ 50 എംപി വീതമുള്ള ഡ്യുവൽ റിയർ ക്യാമറകളാണ്. നത്തിങ് 2എയിലെ 32 എംപി ഫ്രണ്ട് ക്യാമറയുമായി താരതമ്യപ്പെടുത്തുമ്പോൾ, 50 എംപി ഫ്രണ്ട് ക്യാമറയാണ് 2എ പ്ലസിൽ ഉണ്ടായിരിക്കുക എന്ന് നത്തിങ് സ്ഥിരീകരിച്ചിട്ടുണ്ട്.

നത്തിങ് ഫോൺ 2എയിൽ ഉപയോഗിച്ച ഡിമെൻസിറ്റി 7200 പ്രോ ചിപ്സെറ്റിന് പകരം, പുതിയ പ്ലസ് മോഡലിൽ മീഡിയടെക് ഡിമെൻസിറ്റി 7350 പ്രോ ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 3GHz വരെ ക്ലോക്ക് സ്പീഡ് വാഗ്ദാനം ചെയ്യുന്നു, 7200-ലെ 2.8GHz-നെ അപേക്ഷിച്ച്‌ ഇത് 10% വേഗതയുള്ളതായിരിക്കും.

നത്തിങ് ഫോൺ 2എ പ്ലസ് മോഡലിൽ 1.3 GHz വരെ വേഗതയുള്ള Mali-G610 MC4 GPU ഉണ്ടായിരിക്കും. 12 ജിബി റാം, 8 ജിബി വരെ വെർച്വൽ റാം എന്നിവയും ഈ മോഡലിൽ പ്രതീക്ഷിക്കാം. ഡ്യുവൽ 5G, ബ്ലൂടൂത്ത് 5.3, Wi-Fi 6 സപ്പോർട്ട് എന്നിവയും നത്തിങ് അറിയിച്ചിട്ടുണ്ട്.

HDR ഇമേജുകൾ, HDR10+ പ്ലേബാക്ക്, ഫ്രണ്ട്-റിയർ ക്യാമറകളിൽ 4K വീഡിയോ റെക്കോർഡിങ് എന്നീ ഫീച്ചറുകളും നത്തിങ് ഫോൺ 2എ പ്ലസ് വാഗ്ദാനം ചെയ്യും. 50W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി, ബ്ലാക്ക്, ഗ്രേ കളർ വേരിയന്റുകളിൽ ലഭ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!