യുഎഇയിൽ ബാൽക്കണിയിൽനിന്ന് വീണ് മൂന്നുവയസുകാരിയായ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദുബായിൽ താമസസ്ഥലത്തെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ അഞ്ചാം നിലയിൽനിന്ന് വീണ് മൂന്നുവയസ്സുകാരി മരിച്ചു. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മകൾ ഹന്ന റോസാണ് മരിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ അപകടം പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കുടുംബം താമസിക്കുന്ന അഞ്ചാം നിലയിലെ ഫ്ലാറ്റിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഹന്ന. ബാൽക്കണിയിലെ തറയിൽ പതിപ്പിച്ചിരുന്ന ചില്ല് പെട്ടെന്ന് പൊട്ടി കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരങ്ങൾ: ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ. ഹന്നയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് (മാർച്ച് 19, വ്യാഴം) വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!