കോഴിക്കോട് :മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉദ്ഘാടനെത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസിനെ കൂകി വിളിച്ചു . മന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്നതിനിടെയാണ് സംഭവം, കളക്ടറേറ്റിന് മുന്നിൽ സമരം ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രി നഴ്സുമാരാണ് മന്ത്രിയെ കൂകിവിളിച്ചത്.

സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ നൂറിലേറെ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കുന്നത് . എറണാകുളം, തൃശ്ശൂർ ,കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇപ്പോൾ സമരം നടക്കുന്നത് . മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം പിൻവലിക്കുകയായിരുന്നു.

മിനിമം വേതനം വർദ്ധിപ്പിച്ച് സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യു എൻ എ അംഗീകരിച്ചിരുന്നില്ല. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക മാനേജ്മെന്റ് നൽകാമെന്ന് അറിയിച്ചതോടെയാണ് മറ്റു ജില്ലകളിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം

