സിപിഎമ്മില്‍ നിന്ന് 55 സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്ന് 55 സിറ്റിംഗ് എംഎല്‍എമാര്‍ മത്സര രംഗത്തുണ്ടാവും. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായി പാര്‍ട്ടി സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ജില്ലാതല ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കിയ പട്ടികയാണ് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്.

തിരഞ്ഞെടുപ്പില്‍ ജയസാധ്യതയെയാണ് പ്രധാന മാനദണ്ഡമാക്കി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് നേതൃത്വംവ്യക്തമാക്കിയിരിക്കുന്നത്.അതേസമയം ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ തവണ അവസരം ലഭിക്കില്ലെന്ന സൂചനകളും ഉയരുന്നുണ്ട്. ചില മണ്ഡലങ്ങളില്‍ പുതിയ മുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനെ കുറിച്ചും പാര്‍ട്ടി ചര്‍ച്ച നടത്തുന്നുണ്ട്.

കെ കെ ശൈലജയും കെ എന്‍ ഉണ്ണികൃഷ്ണനും മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും മത്സരിക്കും. പാലക്കാട്,മലപ്പുറം, എറണാകുളം, ജില്ലകളിലെയും പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവും അന്തിമമായിട്ടില്ല.

സിപിഎം മുമ്പ് നടപ്പിലാക്കിയിരുന്ന രണ്ട് കാലാവധി മാത്രം മത്സരിക്കാം എന്ന മാനദണ്ഡത്തില്‍ ഈ തവണ ഇളവ് നല്‍കിയിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ വിജയസാധ്യത കണക്കിലെടുത്ത് പല നിലവിലെ എംഎല്‍എമാരെയും വീണ്ടും പരിഗണിക്കുകയാണ് പാര്‍ട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!