ഡൽഹി : സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ സേവാ തീർത്ഥിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്.


ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനവിജനം നടത്തിയപ്പോൾ മുതൽ ഉള്ള ആവശ്യമാണ് പേര് കേരളം എന്നാക്കണമെന്നത്. ഈ ആവിശ്യത്തിനാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയത്.2024 ജൂൺ 24ന് കേരളം നിയമസഭ ഇതിനായി പ്രമേയം പാസാക്കി. ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
