തിരുവനന്തപുരം :ട്വന്റി ട്വന്റി മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് പരമ്പ സ്വന്തമാക്കി ഇന്ത്യ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയുടെ അവസാന മത്സരത്തിൽ 46റൺസിനായിരുന്നു ഇന്ത്യ പരമ്പര വിജയിച്ച് കിരീടം സ്വന്തമാക്കിയത്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 271 റൺസുമെടുത്തു. 43 പന്തിൽ നിന്ന് 10 സിക്സും ആറ് ഫോറുമടക്കം 103 റൺസ് എടുത്താണ് ഇഷാൻ സെഞ്ച്വറി നേടിയത്. ഇന്ത്യ ന്യൂസിലാൻഡ് പരമ്പരയിൽ സഞ്ജുവി സാംസൺ 6 പന്തിൽ നിന്ന് 6 റൺസ് മാത്രമാണ് നേടിയത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. തുടർന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 225 റൺസിന് ആൾ ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ അർഷിദ്വീപ് സിംഗിന്റെ പ്രകടനമാണ് ന്യൂസിലൻഡ് ബാറ്റിംഗ് തകർത്തത് ഇതോടെ 5 മത്സരങ്ങളുടെ പരമ്പര നാല് ഒന്നിന് ഇന്ത്യയ്ക്ക് സ്വന്തമായി. ഇഷാൻ കിഷൻ പ്ലെയർ ഓഫ് ദ മാച്ച് ആയും സൂര്യകുമാർ യാദവ് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

