തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സർക്കാർ തീരുമാനിച്ചു. അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവിറക്കിയത്. മുന്‍ നിയമ സെക്രട്ടറിയാണ് അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥ്.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഫ്രാങ്കോ മുളയ്ക്കൽ പീഡനം നടത്തിയെന്ന പരാതിയിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്‌റ്റർചെയ്‌ത കേസാണിത്.ഇയാളെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാരും അതിജീവിതയും ഹൈക്കോടതിയിൽ നൽകിയ അപ്പീലിന്റെ നടപടികൾക്കായാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്.
